ഡൽഹി: രാജ്യത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ നിയമിച്ചു. മെയ് 15ന് അദ്ദേഹം ചുമതലയേൽക്കും. നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയുടെ കാലാവധി മെയ് 14ന് അവസാനിക്കും.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ രാഷ്ട്രപതി നിയമിച്ചതായും ഈ മാസം 15ാംതിയതി അദ്ദേഹം ഓഫീസിന്റെ ചുമതല ഏറ്റെടുക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
2020 സെപ്തംബർ ഒന്നിനാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തത്. ബീഹാർ/ഝാർഖണ്ഡ് കേഡറിൽ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ.