ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരുടെ വെടിയേറ്റ് ഒരാൾ മരിച്ചു. കാഷ്മീർ പണ്ഡിറ്റ് രാഹുൽ ഭട്ടാണ് കൊല്ലപ്പെട്ടത്.
കാഷ്മീരിലെ ബുദ്ഗാമിലായിരുന്നു സംഭവം. സർക്കാർ ജീവനക്കാരനായ ഭട്ടിനെ ഓഫീസിലെത്തിയ ഭീകരർ പോയിന്റ് ബ്ലാങ്കിൽ നിറുത്തിയശേഷം വെടിയുതിർക്കുകയായിരുന്നു.
ഭട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.