തൃക്കാക്കര: തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പിണറായി വിജയനെ പുകഴ്ത്തി കെ വി തോമസ്. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന് കെ വി തോമസ് കണ്‍വെന്‍ഷനില്‍ പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണ്. ഇത്തരം പദ്ധതികൾ വരുമ്പോൾ പ്രതിസന്ധികൾ സാധാരണമാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ടെന്നും കെ വി തോമസ് പറഞ്ഞു.
കേരളത്തിൻ്റെ പുരോഗതിക്കും, സംസ്ഥാന ഗതാഗത വികസനത്തിനും കെ-റെയിൽ പദ്ധതി ആവശ്യമാണ്. ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സിൽവർ ലൈൻ പോലെയുള്ള ഹൈ സ്പീഡ് വികസന പദ്ധതികൾ വേണമെന്നും കെ.വി തോമസ് പറഞ്ഞു.
ഇന്ത്യ നയിക്കാൻ കഴിവുള്ള വ്യക്തിയാണ് പിണറായി വിജയനെന്നും തോമസ് പുകഴ്ത്തി. ഇതിനിടെ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തോമസ് പരിഹസിക്കുകയും ചെയ്തു. ഉമ്മൻചാണ്ടി വൈറ്റിലയിലും കുണ്ടന്നൂരും കല്ലിട്ടു. എന്നാൽ പിണറായി അവിടെ മേൽപ്പാലം പണിതെന്നും തോമസ് പറഞ്ഞു.
തൃക്കാക്കരയില്‍ ജോ ജോസഫിനെതിരെ അപരനെ ഇറക്കിയതിലും കെ വി തോമസ് യുഡിഎഫിനെ വിമര്‍ശിച്ചു.
തൃക്കാക്കരയിൽ ഇടതുമുന്നണി നിയോജകമണ്ഡലം കൺവൻഷൻ വേദിയിലാണ് കെ. വി. തോമസ് ജോസഫിനുവേണ്ടി വോട്ട് അഭ്യർഥിക്കാനെത്തിയത്. മുഖ്യമന്ത്രി കൺവൻഷനിൽ പ്രസംഗിക്കുന്നതിനിടെയാണ് തോമസ് വേദിയിലേക്ക് എത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.