തൃക്കാക്കര: തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്.തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം തൃക്കാക്കരയിലെത്തിയ മുഖ്യമന്ത്രിയാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനെ ഷാള്‍ അണിയിച്ചു.
സഖാവേ എന്ന ആര്‍പ്പുവിളികളോടെയാണ് അദ്ദേഹത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത് . താന്‍ എല്‍ഡിഎഫിനായി സജീവ പ്രചരണത്തിനിറങ്ങുമെന്നായിരുന്നു ഇടത് വേദിയില്‍ കെ വി തോമസിന്റെ പ്രഖ്യാപനം.
പാലാരിവട്ടത്താണ് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് കെ വി തോമസിനെ വേദിയിലേക്ക് ക്ഷണിച്ചത്. തനിക്ക് ഒരു മണിക്കൂറോളം ബ്ലോക്കില്‍ കിടക്കേണ്ടി വന്നതിനാലാണ് എത്താന്‍ വൈകിയതെന്ന് കെ വി തോമസ് പറഞ്ഞു. ഇടതുപക്ഷത്തിനായി കെ വി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന പ്രഖ്യാപനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.