ഗൂഡല്ലൂർ: ചെറുകിട തേയില കർഷകരുടെ തൊഴിലാളികളുടെ വിവരം ടീ ബോർഡ് ശേഖരിക്കുന്നു. തൊഴിലാളികളുടെ ക്ഷേമത്തിന്റെ വിപുലീകരണത്തിനായി ആനുകൂല്യങ്ങൾ, പദ്ധതികൾ ആവിഷ്കരിക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ചെറുകിട തേയില കർഷകർ ടീ ബോർഡിൽ രജിസ്റ്റർ ചെയ്യണം. തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങളും ടീബോർഡിന് നൽകണം. തൊഴിലാളിയുടെ പേര് ഫീൽഡ് പ്രവർത്തനങ്ങളിലെ കൃഷിക്കാരൻ, ലിംഗഭേദം, പ്രായം, ജോലി, റവന്യൂ, ജില്ല, സംസ്ഥാനം, തൊഴിലാളിക്ക് നൽകിയ ശരാശരി വേതനം, ബാങ്ക് അക്കൗണ്ട് നമ്പർ, IFSC, ആധാർ നമ്പർ മുതലായവ ബോർഡിന്റെ ഏറ്റവും അടുത്തുള്ള ഫീൽഡ് ഓഫിസ് എത്രയും വേഗം നൽകണമെന്നും ടീ ബോർഡ് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.