ആലപ്പുഴ: മാന്നാര്‍ പരുമലയില്‍ വന്‍ തീപിടിത്തം. തീയണയ്ക്കാൻ ശ്രമം ഇപ്പോഴും തുടരുകയാണ്. മെട്രോ സില്‍ക്ക് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് തീപിടിച്ചത്.
പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം നടന്നത്. കടയുടെ തൊട്ടടുത്ത പള്ളിയില്‍ പ്രാർഥനക്കെത്തിയവരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.