തിരുവനന്തപുരം: അറിവിന്റെ കുടക്കീഴിലേക്ക് കുട്ടിക്കൂട്ടങ്ങളെ ഒത്തൊരുമിപ്പിച്ച് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന ‘വിജ്ഞാനവേനല്‍’ അവധിക്കാല ക്യാമ്പിന് ആഘോഷപൂർണമായ തിരശീല. രാവിലെ വൈലോപ്പിള്ളി ശ്രീധരമേനോന് ജന്മദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി വൈലോപ്പിള്ളി കവിതാലാപന മത്സരം സംഘടിപ്പിച്ചു. തുടർന്നു ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും വിവിധ കലാപരിപാടികളും നടന്നു.
വൈകിട്ട് നടന്ന വൈലോപ്പിള്ളി ശ്രീധരമേനോന് ജന്മദിനാചരണവും കവിതാലാപന വിജയികകള്ക്കു സമ്മാവിതരണവും മലയാളമിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാക്കട നിർവഹിച്ചു. വരികളിൽ നിന്ന് ഒരു കോമ പോലും മാറ്റിനിർത്താൻ കഴിയാത്ത വരികളായിരുന്നു വൈലോപ്പിള്ളിയുടെ കവിതകളെന്ന് വൈലോപ്പിള്ളിയെ അനുസ്മരിച്ച് മുരുകൻ കാട്ടാക്കട പറഞ്ഞു. അതുകൊണ്ടാണ് കാച്ചിക്കുറുക്കിയ കവിതയെന്ന് വൈലോപ്പിള്ളി കവിതകളെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വൈലോപ്പിള്ളി അനുസ്മരണ പ്രഭാഷണം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറകട്ര് ഡോ പി.എസ്. ശ്രീകല നിർവഹിച്ചു. പുരാരേഖ വകുപ്പ് ഡയറക്ടര്‍ രജികുമാര്‍ , സംസ്കൃതിഭവൻ പ്രോഗ്രാം അസിസ്റ്റന്റ് ആനി ജോൺസൺ എന്നിവർ സംസാരിച്ചു. സംസ്കൃതി ഭവന് വൈസ് ചെയര്‍മാനും ക്യാമ്പ് ഡയറക്ടറുമായ ജി.എസ്. പ്രദീപ് അധ്യക്ഷനായിരുന്നു.
സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ്.പ്രിയദർശൻ , ക്യാമ്പ് കോ ഓര്‍ഡനേറ്റര്‍ ബ്രഹ്മനായകം മഹാദേവൻ, അസോസിയേറ്റ് കോർഡിനേറ്റർ രജിത എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്നു ശ്രീനടരാജ് ഡാന്‍സ് അക്കാദമിയുടെ നൃത്തസന്ധ്യയും അരങ്ങേറി.