തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ പടരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ഹോട്ട് സ്പോട്ടുകൾ കണ്ടെത്തണം. നിരീക്ഷണം, പ്രതിരോധം എന്നിവ ഹോട്ട് സ്പോട്ടുകളിൽ ശക്തമാക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
എലിപ്പനി ഭീഷണി കൂടുതലുള്ളത് ഒമ്പതു ജില്ലകളിലാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് ഷിഗല്ല ബാധയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.