തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. സർക്കാരിനെ വിരട്ടി കാര്യം നേടാമെന്ന വിചാരിക്കേണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ടത് യൂനിയനുകളാണെന്ന് ആന്റണി രാജു വിമർശിക്കുകയും ചെയ്തു. അവരാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സർക്കാരിനെ വിരട്ടി ഇങ്ങനെ കാര്യം നേടാമെന്ന് ആരും വിചാരിക്കേണ്ട. ആവശ്യമുണ്ടെങ്കിലേ വിഷയത്തിൽ സർക്കാർ ഇടപെടൂവെന്നും അദ്ദേഹം പറഞ്ഞു.