ശരീരത്തിൽ ബാധിക്കുന്ന കാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊണ്ടയിലെ കാൻസർ. തുടക്കത്തിൽ നിസ്സാര ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ രോഗത്തിന്റെ കാര്യത്തിൽ പലപ്പോഴും അശ്രദ്ധ കാണിക്കുന്നത് പതിവാണ്. എന്നാൽ അത്തരത്തിൽ അവഗണിക്കേണ്ട രോഗമല്ല തൊണ്ടയിലെ കാൻസർ. പല കാരണങ്ങൾ കൊണ്ടും തൊണ്ടയിലെ കാൻസർ ഉണ്ടാകുന്നു . ചെറിയ ലക്ഷണങ്ങളാണെങ്കിലും ഇത് കണ്ടെത്തി ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്.
തൊണ്ടയിലെ കാൻസർ ഏറ്റവും കൂടുതലായി ബാധിക്കുന്നത് പുരുഷൻമാരെയാണ്. പുകവലി, അമിതമായ മദ്യപാനം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തുടങ്ങിയവ തൊണ്ടയിലെ കാന്‍സറിന് കാരണമാവുന്നു.
തൊണ്ടയിലെ കാൻസറിന്റെ ലക്ഷണങ്ങൾ
വിട്ടുമാറാത്ത ചുമയും തൊണ്ട വേദനയും
ഒരാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ചുമയും തൊണ്ട വേദനയുമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷേ തൊണ്ടയിൽ കാൻസർ വളരുന്നതിന്റെ തുടക്കമാവാം. തൊണ്ടയിലെ കാന്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ നിസ്സാരവുമായ ലക്ഷണമാണ് ചുമ. തൊണ്ടക്ക് പുറമെ വായയിലും ശ്വാസകോശത്തിലുമുള്ള കാൻസറിനും കാണുന്ന ഒരു ലക്ഷണമാണ് ചുമ.
ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്
ഭക്ഷണമിറക്കുമ്പോൾ കഠിനമായ വേദനയനുഭവപ്പെടുകയാണങ്കെിൽ ഒരു പക്ഷെ നിങ്ങളുടെ തൊണ്ടയിൽ കാൻസർ വളരുന്നുണ്ടാവാം. ഈ ലക്ഷണത്തെ ഒരിക്കരുലും നിസ്സാരമായി കാണരുത്.
അണുബാധ
തൊണ്ടയിൽ ഉണ്ടാവുന്ന അണുബാധയും കാൻസറിന്റെ പ്രധാന ലക്ഷണമാണ്. തൊണ്ടയിലെ അണുബാധ മരുന്ന് കഴിച്ചിട്ടും മാറുന്നില്ല എങ്കിൽ കാൻസറിന്റെ ലക്ഷണമാണോ എന്ന കാര്യത്തിൽ ഉറപ്പു വരുത്താൻ വ്ദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതുണ്ട്. ഇത്തരം ചെറിയ ലക്ഷണങ്ങൾ പോലും തള്ളിക്കളയാൻ പാടില്ല എന്നതാണ് പ്രധാനം.
ചെവി വേദന
തൊണ്ടയിൽ കാൻസർ ഉണ്ടാവുമ്പോൾ തൊണ്ടയേയും ചെവിയേയും ബന്ധിപ്പിക്കുന്ന രക്തക്കുഴലുകൾക്ക് സമ്മർദമേറുകയും അത് മൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ചെവി വേദനയുണ്ടെങ്കിൽ ഒരിക്കലും നിസ്സാരമാക്കരുത്.
ശ്വാസ തടസം
ശ്വാസ തടസം തൊണ്ടയിലെ കാൻസറിന്റെ പ്രധാനലക്ഷണമാണ്. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം കിട്ടാതെയിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ആസ്ത്മയാണെന്നു കരുതി അവഗണിക്കരുത്.
ശബ്ദത്തിലുണ്ടാവുന്ന മാറ്റം
ശബ്ദത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും തൊണ്ടയിലെ കാൻസറിന് കാരണമാവുന്നു. പ്രധാനമായും പെട്ടന്നുള്ള ശബ്ദമാറ്റം വളരെയധികം ശ്രദ്ധിക്കണം.
തൊണ്ടയിലെ കാൻസറിന്റെ മിക്ക ലക്ഷണങ്ങളും തുടക്കത്തിൽ നിസാരമായിരിക്കും. അതിനാൽ ഒരിക്കലും അതിനെ അവഗണിക്കരുത്. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ ഒരിക്കലും വൈകിപ്പിക്കരുതെന്നതാണ് പ്രധാനം