പാലക്കാട്: മണ്ണാര്‍ക്കാട് കല്ലംകുഴി ഇരട്ടക്കൊലക്കേസില്‍ 25 പ്രതികള്‍ കുറ്റക്കാരെന്ന് പാലക്കാട് അതിവേഗ കോടതി. ശിക്ഷാ വിധി മറ്റന്നാൾ ഉണ്ടാവും.
സിപിഎം പ്രവർത്തകരായിരുന്ന കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ(48)യും സഹോദരന് നൂറുദീനും(42) വീടിനു സമീപം മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. 2013 നവംബര്‍ 20ന് രാത്രി ഒൻപതോടെയാണ് സംഭവം നടന്നത് . ആക്രമണത്തില്‍ മറ്റൊരു സഹോദരന് കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ധിഖാണ് കേസില്‍ ഒന്നാംപ്രതി. 90 ഓളം സാക്ഷികളാണ് കേസിലുള്ളത്.