തൃക്കാക്കര: മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിൻ്റെ തീരുമാനം ആവേശം പകരുന്നതെന്ന് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്. ഇടതുപക്ഷം ശരിയുടെ പക്ഷമെന്ന് കൂടുതൽ തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിനൊപ്പം എല്ലാവരും ഒരുമിച്ച് നിൽക്കുന്നതിൻ്റെ ഭാഗമാണ് മാഷിൻ്റെ നിലപാട് പ്രഖ്യാപനമെന്ന് ജോ ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം തൃക്കാക്കരയിൽ കെ വി തോമസ് വരുന്നത്ത് സന്തോഷകരമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍ പ്രതികരിച്ചു. അദ്ദേഹത്തെ ഒരുക്കലും ചെറുതായി കാണാൻ പാടില്ല. അദ്ദേഹം ഇന്ത്യയിലെ തന്നെ ഉന്നതനായ നേതാവാണ്. അദ്ദേഹത്തിന് പോലും കോൺഗ്രസിനെ രക്ഷിക്കാനായില്ലെന്ന് ഇ പി ജയരാജൻ വ്യകത്മാക്കി.
വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ മടിയില്ലാത്തവരാണ് യു ഡി എഫെന്നും മതേതരത്വം ആഗ്രഹിക്കുന്നവര്‍ ഇടതുപക്ഷത്തോടൊപ്പമാണെന്നും ഇ പി ജയരാജന്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.