കൊച്ചി: കെ വി തോമസിനെ പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്യാണം നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തൃക്കാക്കരയിലെ പ്രചരണത്തിന് യുഡിഎഫ് തന്നെ ക്ഷണിച്ചില്ലെന്ന കെ.വി. തോമസിന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന ഇടത് കൺവെൻഷനിൽ തോമസ് പങ്കെടുത്തേക്കുമെനനന്നാണ് സൂചന. ഇടതുപക്ഷത്തിനു വേണ്ടി കെ.വി. തോമസ് പ്രചാരണത്തിനിറങ്ങാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ തോമസുമായി ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.