കൊച്ചി: തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ.വി.തോമസ് പ്രചാരണത്തിനിറങ്ങുമോ എന്ന കാര്യത്തിൽ ഇന്ന് പ്രഖ്യാപനമുണ്ടാകും. ഇക്കാര്യം രാവിലെ 11 ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ.വി.തോമസ് പ്രഖ്യാപിക്കും.
കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് വികസനം മുന്‍നിര്‍ത്തി ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് തോമസിന്റെ നിലപാട്.
നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ തോമസും പങ്കെടുക്കുമെന്നാണ് സൂചന. അതേസമയം ഇടതു യോഗത്തില്‍ പങ്കെടുത്താല്‍ എഐസിസി അംഗമായ തോമസിനെതിരെ കടുത്ത നിലപാട് എടുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമാകും.