തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിസി ജോര്‍ജ്ജിന്റെ കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നതും ആര്‍എസ്എസ് എസ് ഡി പി ഐ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ നോക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി.
ഡിജിപി അനില്‍കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
പിസി ജോര്‍ജ്ജിന്റെ കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തലുണ്ടായി. ഈ മാസം 13 ന് ഡിജിപി അനില്‍കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.