മുംബൈ: നിക്ഷേപ പദ്ധതിയുടെ മറവിൽ അഞ്ചു കോടി രൂപ തട്ടിയെടുത്ത ദമ്പതികൾ പിടിയിലായി. മനീഷ് ചൗഹാൻ, ഭാര്യ വന്ദന ചൗഹാൻ എന്നിവരെയാണ് ഗുജറാത്തിലെ സൂറത്തിൽനിന്നും മുംബൈ പൊലീസ് അറസ്റ്റുചെയ്തത്.
ഇരുന്നൂറിലധികം സ്ത്രീകളാണ് ഇതുവഴി കബളിപ്പിക്കപ്പെട്ടത്. അഞ്ചു വർഷത്തിനുള്ളിൽ പണം ഇരട്ടിച്ചു നൽകാമെന്ന വ്യാജേനയാണ് പണം വാങ്ങിയതെന്നും ശേഷം മുംബൈ മലാഡിലെ സ്വത്ത് വകകൾ വിറ്റ് ഇരുവരും ഗുജറാത്തിലേക്ക് രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
കബളിപ്പിക്കപ്പെട്ടവർക്ക് പണം തിരികെ നൽകാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.