കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥി എ.എൻ രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കൾക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
തൃക്കാക്കര ഗാന്ധി സ്ക്വയറിൽ നിന്നും ജാഥയായി പത്രികാ സമര്‍പ്പണത്തിന് എത്തിയ എ.എൻ രാധാകൃഷ്ണൻ രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.
ബിജെപി ഏറ്റവും ശക്തനായ സ്ഥാനാർഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത് ശക്തമായ ത്രികോണ മത്സരമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാറിയ സാമൂഹിക സഹചര്യം ബിജെപിക്കും എൻഡിഎക്കും വളരെ അനുകൂലമാകും. കെ റെയിൽ വരാതെ തടഞ്ഞു നിര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിൻ്റെ നിലപാട് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും തൃക്കാക്കരയിൽ ആം ആദ്മി പാര്‍ട്ടി മത്സരരംഗത്ത് നിന്നും മാറിയതിനാൽ അതിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.