ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ക്വാർട്ടേഴ്സിലാണ് സിപിഒ റെനീസിന്റെ ഭാര്യ ജില, മക്കളായ ടിപ്പു സുൽത്താൻ മജില എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കളെ കൊന്ന ശേഷം യുവതി തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.