ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ ആവശ്യം തന്നെയാണ് നമ്മുടെ ഉറക്കവും. പക്ഷെ പലരും ഉറക്കത്തിന് വേണ്ട പ്രാധാന്യം നല്‍കാറില്ല എന്നതാണ് സത്യം. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറിനും ശരീരത്തിനുമെല്ലാം നാം വിശ്രമം നല്‍കുന്നത് ഉറങ്ങുമ്പോഴാണ്. എങ്കില്‍ മാത്രമാണ് അടുത്ത ദിവസത്തേക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ മനസിനും ശരീരത്തിനും കഴിയൂ.
ഉറക്കമില്ലായ്മ, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നമ്മെ പല രീതിയിലും ബാധിക്കാം. ഇത് നിസാരമായ ഒന്നല്ല. ക്രമേണ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ആരോഗ്യാവസ്ഥകളിലേക്ക് ഉറക്കമില്ലായ്മ നമ്മെ എത്തിക്കാനും സാധ്യത ഉണ്ട്.
എന്നാല്‍ ഒരു മുതിര്‍ന്ന വ്യക്തി രാത്രിയില്‍ എത്ര മണിക്കൂര്‍ ആണ് ഉറങ്ങേണ്ടത് എന്ന് ചോദിച്ചാല്‍ ഇപ്പോഴും ഇതിന് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയാത്തവരുണ്ട്. മുതിര്‍ന്ന ഒരാള്‍ രാത്രിയില്‍ ശരാശരി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നു .