തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും.
ഇതിനിടെ തൃക്കാക്കരയിൽ ഇന്ന് ഇടതുപക്ഷത്തിന്റെ രണ്ടാം ഘട്ട പ്രചാരണം ആരംഭിക്കും. പ്രചാരണത്തിന്റെ ഭാഗമയി മന്ത്രിമാർ ഇന്ന് തുടങ്ങുന്ന കുടുംബയോഗങ്ങളിൽ പങ്കെടുക്കും. എൽഡിഎഫ് എം.എൽ.എമാരും പ്രചാരണത്തിന് ഇറങ്ങി തുടങ്ങി.
അതേസമയം യുഡിഎഫിന്റെ വീടുകയറിയുള്ള പ്രചാരണങ്ങൾക്കിടെയായിരുന്നു ഇന്നലെ നിയോജകമണ്ഡലം കൺവെൻഷൻ. ഉമ്മൻചാണ്ടി, എംഎം ഹസൻ,രമേശ് ചെന്നിത്തല,പികെ കുഞ്ഞാലിക്കുട്ടി,പിജെ ജോസഫ് തുടങ്ങി മുതിർന്ന യുഡിഎഫ് നേതാക്കളെല്ലാം പങ്കെടുത്ത കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
സമുദായ നേതാക്കളെ നേരിട്ട് കണ്ട് പിന്തുണ തേടുകയാണ് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. പി രാജീവിനൊപ്പമായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ച.