തൃശൂർ: തൃശൂർ പൂരനഗരിയിൽ പരിഭ്രാന്തി സൃഷ്ടിച്ച്, എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയിടഞ്ഞു. മച്ചാട് ധർമ്മൻ എന്ന ആനയാണ് ഇടഞ്ഞത്.
ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വച്ചാണ് ആന ഇടഞ്ഞത്. ജനങ്ങൾ പരിഭ്രാന്തരായെങ്കിലും പാപ്പാന്‍റെ സമയോചിതമായ ഇടപടലിൽ ആനയെ ശാന്തമാക്കി.
ജനങ്ങൾ മൊബൈൽ ക്യാമറകളുമായി ഇടഞ്ഞ ആനയുടെ പുറകെ ഓടിയതോടെ ആന കൂടുതൽ മുന്നോട്ട് പോയി. പോലീസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു.
എഴുന്നള്ളിപ്പ് വന്ന് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ് ആനയിടഞ്ഞത്. പക്ഷേ കൂട്ടു വിലങ്ങുണ്ടായതിനാൽ വലിയ അപകടങ്ങൾ സംഭവിച്ചില്ല. വിരണ്ട ആന ശ്രീമൂലസ്ഥാനം വഴി വന്നു നിന്നപ്പോഴേക്കും എലിഫന്റ് ടാസ്‌ക് ഫോഴ്‌സും പാപ്പാൻമാരും ചേർന്ന് തോട്ടി ഉപയോഗിച്ച് ആനയെ തളച്ചു.