റാഞ്ചി: ജാർഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് രത്തൻ മഹാത്തോയാണ് മരിച്ചത്.
ലോഹർദാഹ ജില്ലയിലെ ചതക്പൂരിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഉറങ്ങികിടക്കുകയായിരുന്ന രത്തനുനേരെ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഭൂമി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രതികളെന്ന് കരുതുന്ന രണ്ട് പേരെ തിരിച്ചറിഞ്ഞതായും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.