തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിൽ 29 ഹോട്ടലുകൾ പൂട്ടിച്ചു. 226 സ്ഥാപനങ്ങളിലാണ് ഇന്ന് റെയ്ഡ് നടത്തിയത്.
പഴകിയ ഭക്ഷണം പിടിച്ചെടുത്ത സ്ഥാപനങ്ങളും ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളും അടപ്പിച്ചു. 102 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.
കൊട്ടാരക്കരയിൽ മൂന്ന് ഹോട്ടലുകളും ഏഴ് ബേക്കറികളും പൂട്ടിച്ചു. ചന്തയിൽനിന്ന് പുഴുവരിച്ച ഉണക്കമീൻ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലും രേഖകളില്ലാതെയും പ്രവർത്തിച്ച ഹോട്ടലുകളും ബേക്കറികളുമാണ് പൂട്ടിച്ചത്.