പാലക്കാട്: ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ഒറ്റപ്പാലം കാഞ്ഞിരക്കടവ് സ്വദേശി ആസ്യയാണ് (58) മരിച്ചത്.
ഭർത്താവുമൊത്ത് പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. ആശുപത്രിയിൽ ഉടൻതന്നെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.