കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കാക്കനാട് കളക്ട്രേറ്റിൽ എത്തിയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.
പത്രിക സമർപ്പണത്തിന് മന്ത്രി പി.രാജീവ് ഉൾപ്പടെയുള്ള നേതാക്കൾക്കൊപ്പം നിരവധി പ്രവർത്തകരും ഉണ്ടായിരുന്നു.
യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസും ഇന്ന് പത്രിക സമർപ്പിച്ചേക്കും. നേതാക്കളുടെയും പ്രവർത്തരുടെയും അകമ്പടിയോടെയാകും ഉമാ തോമസും പത്രിക സമർപ്പിക്കുക.