മലപ്പുറത്ത് ഷിഗെല്ല സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് പഞ്ചായത്തില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
10 വയസ്സ് പ്രായമായ കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. രണ്ട് കുട്ടികള്‍ക്കും ഒരു മുതിര്‍ന്നയാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഷിഗെല്ല സ്ഥിരീകരിച്ചതില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന നടന്നതില്‍ തിരുവന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ ആസാദ് ഹോട്ടലില്‍ പഴകിയ ഇറച്ചി പിടികൂടി. സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷ വിഭാഗം നോട്ടിസ് നല്‍കി.