അരൂർ (ആലപ്പുഴ): സോളാർ പാനൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. ചന്തിരൂർ വാഴപ്പിള്ളിൽ നികർത്തിൽ കബീറിന്റ മകൻ മുഹമ്മദ് റഫീഖ് (25) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുളന്തുരുത്തി കരവട്ടെ കുരിശിനു സമീപമുള്ള കെട്ടിടത്തിനു മുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനി ടയിലായിരുന്നു അപകടം.
ഉടനെ ആംബുലൻസിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: മൻസൂറത്ത്. സഹോദരിമാർ: ഹുസ്ന, ലുബിന.