ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സുധാൻഷു ധൂലിയ, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജംഷഡ് ബർജോർ പർദിവാല എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ട് കേന്ദ്രസർക്കാർ ശനിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം മെയ് 5 ന് ഇവരുടെ പേരുകൾ നിയമനത്തിനായി ശുപാർശ ചെയ്തിരുന്നു. ജസ്റ്റിസുമാരായ യു യു ലളിത്, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, എൽ നാഗേശ്വര റാവു എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങൾ.
നിലവിൽ 34 ജഡ്ജിമാരുടെ അംഗീകൃത അംഗബലത്തിൽ നിന്ന് 32 ജഡ്ജിമാരാണ് സുപ്രീം കോടതിയിലുള്ളത്.