സലാല: ഖരീഫ് സീസണിനെ വരവേൽക്കാനൊരുങ്ങി സലാല. സീസണിൻറെ വരവറിയിച്ച് കാലാവസ്ഥയുടെ അടയാളങ്ങൾ ദോഫാൾ ഗവർണറേറ്റിലെ ജബൽ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്ന് പ്രാദേശക പത്രം റിപ്പോർട്ട് ചെയ്തു.
കോവിഡിൻറെ നിയന്ത്രണങ്ങളിൽ ഇളവുകളുള്ളതിനാൽ ഈ വർഷം സലാലയിലേക്കും മറ്റും രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി കൂടുതൽ ആളുകൾ എത്തുമെന്നാണ് കരുതുന്നത്. സീസൺ മുന്നിൽ കണ്ട് നിരവധി വിമാന കമ്പനികളും സലാലയിലേക്ക് സർവിസ് നടത്തുമെന്നറിയിച്ചിട്ടുണ്ട്. ഖരീഫിനോടനുബന്ധിച്ചുള്ള മഴക്കാല സീസൺ ആരംഭിക്കുന്നത് ജൂലൈ 23 മുതൽ സെപ്റ്റംബർ 21 വരെയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്. ദോഫാർ ഗവർണറേറ്റിൻറെ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
2019ൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 7,50,000 സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയിരുന്നത്.