കൊച്ചി: താൻ മാത്രമാണ് കോൺഗ്രസിലെ നേതാവെന്ന് തെളിയിക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ് വിമർശിച്ചു. പ്രതിപക്ഷ നേതാവിന്റെ അശ്വമേധമാണ് തൃക്കാക്കര എന്ന് വരുത്താൻ ശ്രമിക്കുകയാണെന്നും മറ്റ് കോൺഗ്രസ് നേതാക്കളെയെല്ലാം അവഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെ ഡി സി സി സെക്രട്ടറി തന്നെ എൽ ഡി എഫ് സ്ഥാനാർത്ഥിക്കൊപ്പം ഇറങ്ങി. യു ഡി എഫിൽ നിന്ന് വലിയ തോതിൽ ഇടതുമുന്നണിയിലേക്ക് വോട്ട് ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.