തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്നുമുതൽ മെയ് 31 വരെ എല്ലാ ദിവസവും ഇടുക്കി – ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി നൽകിയിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ഡാമുകളിൽ സന്ദർശനം അനുവദിച്ചിരിക്കുന്നത്.
മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിലൂടെ ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് 8 പേർക്ക് 600 രൂപയാണ് നിരക്ക്.