കൊച്ചി: തൃക്കാക്കരയില്‍ ഇടത്പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡി സി സി പ്രസിഡന്റ് എം ബി മുരളീധരനും. വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ചെത്തിയ ജോ ജോസഫിനൊപ്പമാണ് മുരളീധരനെ കണ്ടത്. ഇതിനെകുറിച്ച് ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ആരും ശത്രുക്കളല്ലെന്നും ജോ ജോസഫ് തന്റെ സുഹൃത്താണെന്നും മുരളീധരന്‍ മറുപടി നല്‍കി.
ഡിസിസി സെക്രട്ടറി തനിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു. എൽഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിൽ എംബി മുരളീധരന് വിശ്വാസമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങിയത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിൽ എംബി മുരളീധരൻ
നേരത്തേ എതിർപ്പ് ഉന്നയിച്ചിരുന്നു. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പലരും തനിക്ക് പിന്തുണയുമായെത്തും.
തൃക്കാക്കരയില്‍ സിപിഐഎം ടിക്കറ്റില്‍ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല മറിച്ച് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചുവെന്നാണ് വി ഡി സതീശന്റെ വാദം.