ലഖ്നോ: ഉത്തർപ്രദേശിൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ ആഗ്രഹിച്ച മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. റായ്ബറേലിയിലാണ് സംഭവം. ജ്യോതി (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് വിജയിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ ധർമേന്ദ്ര എന്ന യുവാവ് തൻറെ മകളുമായി പ്രണയത്തിലായിരുന്നെന്നും വീടിനോട് ചേർന്ന് നടത്തുന്ന് തങ്ങളുടെ പലചരക്കു കടയിൽ അയാൾ പതിവായി വരുമായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അതിൽ പ്രകോപിതനായാണ് മകളെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തി.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്തതുവെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു