ഹൈദരാബാദ്: കോൺഗ്രസ് ഒരു കുടുംബമാണെന്നും പക്ഷെ ആർ.എസ്.എസിൽനിന്ന് വേറിട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിയിൽ സാധ്യമാണെന്നും രാഹുൽ ഗാന്ധി. തെലങ്കാനയിൽ ഒരു പൊതുപരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.
എല്ലാവരുടെയും ശബ്ദം കേൾക്കേണ്ടതുണ്ട്. പക്ഷെ, അത് മാധ്യമങ്ങളിലൂടെ കേൾക്കുന്ന സ്ഥിതിയുണ്ടാകരുത്. അഭിപ്രായ ഭിന്നതകളെല്ലാം പാർട്ടിക്കകത്ത് പരിഹരിക്കേണ്ടതാണ്. ആർ.എസ്.എസിനെപ്പോലെ ഒറ്റ അഭിപ്രായം മാത്രം അനുവദിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്-രാഹുൽ ഗാന്ധി വ്യക്തമാക്കി.
മാധ്യമങ്ങൾക്കു മുന്നിലെത്തി അഭിപ്രായ വ്യത്യാസങ്ങൾ പങ്കുവയ്ക്കുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും രാഹുൽ സൂചിപ്പിച്ചു. ”പ്രവർത്തിക്കുന്നവർക്ക് തെരഞ്ഞെടുപ്പുകളിൽ ടിക്കറ്റ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.