ന്യൂഡൽഹി: ജഹാംഗീർപുരിയിൽ കഴിഞ്ഞ മാസം ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെയുണ്ടായ വർഗീയ സംഘർഷത്തിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ. ഇതോടെ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരടക്കം 36 പേർ അറസ്റ്റിലായി.
ജാഹിർ ഖാൻ എന്ന ജലീൽ (48), അനബുൾ എന്ന ഷെയ്ഖ് (32) എന്നിവരെ വെള്ളിയാഴ്ചയും തബ്രേസിനെ (40) ശനിയാഴ്ചയും ജഹാംഗീർപുരിയിൽനിന്നാണ് പിടികൂടിയത്.
ഏറ്റുമുട്ടൽ നടന്ന ദിവസം മുതൽ ജാഹിർ ഖാനും അനാബുളും ഒളിവിലായിരുന്നുവെന്നും സി.സി ടി.വി ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു.