ഗെയിം ഓഫ് ത്രോണ്‍സ് എന്ന ആഗോളതലത്തില്‍ ശ്രദ്ധേയമായ പരമ്പരയുടെ സ്പിന്‍ ഓഫായ ഹൗസ് ഓഫ് ദ ഡ്രാഗണിന്റെ ട്രെയിലര്‍ വൈറലാകുന്നു. ഓഗസ്റ്റ് 21-ന് ആഗോളതലത്തിൽ എച്ച്ബിഒ (HBO), എച്ച്ബിഒ മാക്സ് (HBO Max) എന്നിവയിൽ സീരീസ് സംപ്രേക്ഷണം ആരംഭിക്കും. ഇന്ത്യയിൽ ഇത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പരമ്പര സ്ട്രീം ചെയ്യും. ജോർജ്ജ് ആർആർ മാർട്ടിന്റെ ഫയർ ആൻഡ് ബ്ലഡ് ഹൗസ് ഓഫ് ദി ഡ്രാഗണിനെ അടിസ്ഥാനമാക്കിയാണ് ഈ സീരിസ്.
ഗെയിം ഓഫ് ത്രോണ്‍സ് കഥ നടക്കുന്നതിന് മുന്‍പ് വെസ്റ്ററോസില്‍ നടന്ന കഥയാണ് പരമ്പര പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.ജോർജും റയാൻ കോണ്ടലും പരമ്പരയുടെ കോ മേക്കേര്‍സാണ്. മിഗ്വൽ സപോച്‌നിക്കും റയാനും ഷോറൂണർമാരാണ്, ജോർജ്, സാറ ഹെസ്, ജോസെലിൻ ഡയസ്, വിൻസ് ജെറാർഡിസ്, റോൺ ഷ്മിഡ് എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായും പ്രവർത്തിക്കുന്നത്.
മെയ് 5ന് പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനകം 7.5 മില്ല്യണില്‍ ഏറെ ആരാധകര്‍ കണ്ടു കഴിഞ്ഞു.ഗെയിം ഓഫ് ത്രോൺസ് സീരീസിന്റെ ആരാധകർ വരാനിരിക്കുന്ന പ്രീക്വലിനായി വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. പരമ്പരയിൽ തങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ഗെയിം ഓഫ് ത്രോൺസിന്റെ എട്ടാം സീസൺ പോലെ തങ്ങൾക്ക് നിരാശയുണ്ടാകില്ലെന്നും ആരാധകരിൽ പലരും ട്രെയിലറിന് കീഴില്‍ കമന്‍റ് ചെയ്തിട്ടുണ്ട്.