കീവ്: യുക്രെയ്നിൽ നിന്നും റഷ്യൻ സൈനികർ ടണ്‍കണക്കിനു ധാന്യവും വൻതോതിൽ കാർഷികോപകരണങ്ങളും മോഷ്ടിച്ചതായി റിപ്പോർട്ടുകൾ. യുക്രെയ്നിലെ ഭക്ഷ്യസംഭരണകേന്ദ്രങ്ങൾ റഷ്യൻസേന ആക്രമിച്ചു തകർത്തുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. തെക്കൻ യുക്രെയ്നിലെ ഖെർസൺ, സപോർഷ്യ എന്നിവിടങ്ങളിൽ സമീപ ആഴ്ചകളിലായിരുന്നു റഷ്യയുടെ കൊള്ള.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക രാജ്യമായ യുക്രെയ്നിൽ നടന്ന അതിക്രമം രാജ്യത്തെ വിളവെടുപ്പിനെ വരെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്.