ഡൽഹി: അമിത് ഷാ പശ്ചിമ ബംഗാളിൽ സന്ദര്‍ശന നടത്തുന്നതിനിടെ ബിജെപി പ്രവര്‍ത്തകനെ കൊന്ന് കെട്ടത്തൂക്കിയെന്ന് ആരോപണം ഉയർത്തി ബിജെപി രംഗത്ത്. ബിജെപി പ്രവർത്തകനായ അർജുൻ ചൗരസ്യയെ വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നും ഇത് കൊലപാതകമാണെന്നുമായിരുന്നു ബിജെപി ഉയർത്തുന്ന ആരോപണം.
സംഭവം കൊലപാതകമാണെന്നാണ് ബിജെപിയുടെ ആരോപണം. അർജുൻ എന്ന ബിജെപി പ്രവര്‍ത്തകനെ കൊന്നശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നുമാണ് ബിജെപി നേതാക്കളുടെ ആരോപണം.അമിത് ഷാ കൊൽക്കത്തയിലെത്തുന്നതിനു മുമ്പായി അർജുൻ ചൗരസ്യയെ കൊലപ്പെടുത്തി എന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം.
















