ഡൽഹി: ജഹാംഗീർപുരിയിൽ നടന്ന പൊളിക്കൽ നടപടികൾ ബിജെപിയുടെ നിർദേശപ്രകാരം ന്യൂ നപക്ഷ സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇക്കാര്യം ആരോപിച്ച് ബൃന്ദ കാരാട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
ജഹാംഗീർപുരിയിലെ അനധികൃതമായ കൈയേറ്റങ്ങൾ നീക്കുന്നുവെന്ന വ്യാജേന ബുൾഡോസറുകൾ ഉ പയോഗിച്ചുള്ള പൊളിക്കൽ നടപടികൾ ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിട്ടുള്ള അ ധികാര ദുർവിനിയോഗമാണെന്നും അവർ വ്യക്തമാക്കി.