ഇടുക്കി: പട്ടികജാതിക്കാരനായ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സിപിഎം ചേമ്പളം ബ്രാഞ്ച് സെക്രട്ടറി മുള്ളുകാലയില്‍ ഷാരോണ്‍, മഠത്തില്‍ ദിപിന്‍, വട്ടപ്പാറ പുളിമൂട്ടില്‍ സോനു എന്നിവരാണ് പിടിയിലായത്. ഇവരുടെ സുഹൃത്തായിരുന്ന ലിനോ ബാബു നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. മദ്യലഹരിയിൽ ചേമ്പളത്ത് വെച്ച്, പ്രതികൾ ലിനോ ബാബുവിനെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം, മാരക ആയുധങ്ങളുമായി പ്രതികൾ, പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു ഹെൽമറ്റ് ഉപയോഗിച്ചുള്ള മർദ്ദനത്തിൽ ലിനോയ്ക്ക് പരുക്കേറ്റിരുന്നു.
അറസ്റ്റിലായ ഷാരോണ്‍ മുമ്പും നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ ഇയാള്‍ക്കെതിരെ കാപ്പ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.