കൊച്ചി: വിവിധ തരം സീഫുഡ് വിഭവങ്ങള്‍ക്ക് പേര് കേട്ട ഇടപ്പള്ളി ബൈപ്പാസില്‍ സ്ഥിതിചെയ്യുന്ന ചീനവല റസ്റ്റോറന്റില്‍ ഇന്ന് (മെയ് 6) മുതല്‍ മെയ് 15 വരെ ഗോവന്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പാചക രംഗത്ത് 40-ലേറെ വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള ഗോവയില്‍ നിന്നുള്ള പ്രശസ്ത ഷെഫുമാരായ ഷെഫ് ഹെന്‍സില്‍ കാമിലോസ് സാല്‍ദാന, ഷെഫ് കാര്‍മോ പീറ്റര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റ് നടക്കുക. തനതായ ഗോവന്‍ വിഭവങ്ങള്‍ ഉള്‍കൊള്ളിച്ചുള്ളതാണ് ഫുഡ് ഫെസ്റ്റിലെ മെനു.
ഉച്ചയ്ക്ക് ഗോവന്‍ താലിയും വൈകീട്ട് ഗോവന്‍ ബുഫെയുമാണ് ഉണ്ടാവുക. പരമ്പരാഗത ഗോവന്‍ വിഭവങ്ങളായ സോപ്പ ഗ്രോസ, ഫിഷ് കാല്‍ഡൈന്‍, ലാമ്പ് ക്‌സാക്കുട്ടി, ബീഫ് വിന്ധാലു, പ്രോണ്‍ ബാല്‍ചാവ്, ക്രാബ് ക്‌സെക് ക്‌സെക്, ചിക്കന്‍ കാഫ്രീല്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ ഫുഡ് ഫെസ്റ്റില്‍ ഒരുക്കുന്നതായിരിക്കും.