തിരുവനന്തപുരം: കൊടി തോരണങ്ങൾ സ്ഥാപിക്കുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
കൊടി വയ്ക്കുന്നതുമായി ബന്ധപ്പെട്ടു സംഘർഷങ്ങളിലേക്കു പോകാനുള്ള സാഹചര്യം ഉണ്ടാക്കരുത്. തദ്ദേശ സെക്രട്ടറിയുടെ മുൻകൂർ അനുവാദം വാങ്ങിയിട്ടുവേണം കൊടിതോരണങ്ങൾ സ്ഥാപിക്കാൻ.
പാതയോരത്തു തോന്നുംപടി കൊടി തോരണങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രണമുണ്ട്. കൊടി തോരണങ്ങൾ കാൽനട യാത്രികർക്കു തടസമുണ്ടാക്കാൻ പാടില്ല.
അതുപോലെ തന്നെ നിശ്ചിത ദിവസം മാത്രമേ കൊടിതോരണങ്ങൾ വഴിയോരത്ത് വയ്ക്കാൻ പാടുള്ളൂ. അതുകഴിഞ്ഞ് സ്ഥാപിച്ചവർ തന്നെ അതു നീക്കം ചെയ്യണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ.