കൊച്ചി: തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന ആരോപണം അർത്ഥശൂന്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
എൽഡിഎഫ് തെരഞ്ഞെടുത്തത് ജനങ്ങളുടെ സ്ഥാനാർത്ഥിയെ ആണെന്നും ജനം തെരഞ്ഞെടുക്കുന്നവരെ എൽഡിഎഫ് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏതിലെങ്കിലും മുൻകാല തെരഞ്ഞെടുപ്പുകളിൽ സഭയുടെ സ്ഥാനാർത്ഥി മത്സരിച്ചിട്ടുണ്ടോ എന്നും കാനം ചോദിച്ചു.
സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് വിജയിക്കാനാണെന്നും, ഉപതെരഞ്ഞെടുപ്പിൽ തികഞ്ഞ ജയപ്രതീക്ഷയുണ്ടെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.