ഡല്‍ഹി: രാജ്യത്ത് 47 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷമായി ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശാസ്ത്രം നുണപറയില്ല, പക്ഷേ മോദി പറയും എന്നാണ് രാഹുല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
‘കോവിഡ് മഹാമാരി മൂലം 47 ലക്ഷം ഇന്ത്യക്കാരാണ് മരിച്ചത്. അല്ലാതെ സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ 4.8 ലക്ഷം പേരല്ല. ശാസ്ത്രം നുണപറയില്ല, മോദി പറയും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ബഹുമാനിക്കുന്നു. നാലു ലക്ഷം രൂപ വീതം നല്‍കി കുടുംബങ്ങള്‍ക്ക് ആശ്വാസമേകണം’, അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.