തിരുവനന്തപുരം: തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ എസ്.ജെ സജിയാണ് ജീവനൊടുക്കിയത്.
ഇന്ന് പുലർച്ചെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം.
മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിക്കുന്നു. സജിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
സജിയെ രണ്ടു ദിവസമായി കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.