കൊച്ചി: സംസ്ഥാനത്ത് തുരുമ്പെടുത്ത് കിടക്കുന്ന 2800 ബസുകള്‍ നശിക്കുന്നു എന്ന ആരോപണം ശരിയല്ലെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. 920 ബസ് മാത്രമാണ് കണ്ടം ചെയ്യാന്‍ മാറ്റിയിട്ടിരിക്കുന്നതെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ജനറം ബസുകള്‍ കേരളത്തിലെ നഗരങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും. ഇത് ബാധ്യതയാണെന്നും കെഎസ്ആര്‍ടിസി ചീഫ് ലോ ഓഫീസര്‍ പി എന്‍ ഹേന സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
കെഎസ്ആര്‍ടിസി ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു എന്ന് ആരോപിച്ച് കാസര്‍കോട് സ്വദേശി എന്‍ രവീന്ദ്രന്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കണ്ടം ചെയ്യാനുള്ളവയില്‍ 681 എണ്ണം സാധാരണ ബസും 239 എണ്ണം ജനറം ബസുമാണ്. ഇവ കണ്ടം ചെയ്യാന്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെറ്റല്‍ സ്‌ക്രാപ് ട്രേഡിങ് കോര്‍പ്പറേഷന്‍ മുഖേനയാണ് ലേലം നടത്തുന്നത് എന്നും വിശദീകരണത്തില്‍ പറയുന്നു.