കോൽക്കത്ത: പശ്ചിമ ബംഗാളിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് അത്താഴം ഒരുക്കുന്നത് ബിസിസിഐ അധ്യക്ഷനും ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ വീട്ടിൽ. പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി, മുൻ രാജ്യസഭാംഗവും പത്രപ്രവർത്തകനുമായ സ്വപൻ ദാസ്ഗുപ്ത എന്നിവരും ഷായോടൊപ്പമുണ്ടാകും.
നേരത്തെ, ഗാംഗുലിയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഇത്തരത്തിൽ വീണ്ടും ഒരു ശ്രമം നടത്തുന്നതിന്റെ ഭാ ഗമായാണോ ഷായുടെ സൗരവുമായുള്ള കൂടിക്കാഴ്ച എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
എന്നാൽ, ബിജെപി നേതൃത്വം ഇതിനെ സൗഹൃദസന്ദർശനം മാത്രമായാണ് വിശേഷിപ്പിക്കുന്നത്.