കോൽക്കത്ത: രാജ്യത്ത് കോവിഡ് തരംഗം അവസാനിച്ചാലുടൻ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന് ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
പശ്ചിമബംഗാളിലെ സിലിഗുരിയിൽ നടന്ന ബിജെപി പൊതുയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സിഎഎ നടപ്പിലാക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു. എന്നാല്‍ കോവിഡ് തരംഗം അവസാനിച്ചാല്‍ ഉടന്‍ ഞങ്ങള്‍ സിഎഎ നടപ്പിലാക്കും. അമിത്ഷാ പറഞ്ഞു.
അതേസമയം അമിത്ഷായുടെ പ്രസ്താവനയ്ക്കെു പിന്നാലെ പ്രതികരണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ഈ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. 2024ല്‍ ഭരണത്തില്‍ എത്താന്‍ പോകുന്നില്ലെന്ന് ബിജെപിക്ക് നന്നായി അറിയാമെന്നും മമത പ്രതികരിച്ചു.