ജൊഹന്നാസ്ബർഗ്: മോതിരം നീട്ടി വിവാഹാഭ്യർത്ഥന ചെയ്യുന്ന പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മനോഹരമായ കാഴ്ചയാണ് അത്തരം വീഡിയോകൾ സമ്മാനിക്കാറുള്ളത്. അതേസമയം ഈ കാര്യം തിരിച്ച് സംഭവിച്ചാലോ. മോതിരവുമായി എത്തുന്ന ആളെ പരിഗണിക്കാൻ പോലും തയ്യാറാകുന്നില്ലെങ്കിൽ എന്തുചെയ്യും. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ നിന്നാണ് ചീറ്റിപ്പോയ പ്രണയത്തിന്റെ വീഡിയോ വന്നിരിക്കുന്നത്. മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിൽ തിരക്കുള്ള കൗണ്ടറിൽ നിൽക്കുന്ന യുവതിയെ പ്രൊപ്പോസ് ചെയ്യുകയാണ് ഒരാൾ. കൗണ്ടറിന് അഭിമുഖമായാണ് യുവതി നിൽക്കുന്നത്. ഇവർക്ക് പിന്നിലായി അയാൾ മുട്ടുകുത്തി ഇരുന്നു. കൈയിൽ മോതിരം അടങ്ങിയ ഒരു ബോക്‌സുമുണ്ട്.
എന്നാൽ യുവതി പെട്ടെന്ന് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. ദേഷ്യം നിയന്ത്രിക്കാനാകാതെ അവർ അവിടെ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഇതോടെ അയാൾ ആകെ നാണക്കേടിലായി. സങ്കടം മറച്ചുവെച്ച് അയാൾ അവിടെ നിന്ന് വാങ്ങിയ സാധനങ്ങളുടെ ട്രോളിയുമായി പോകുന്നത് വീഡിയോയിൽ കാണാം.
Witnessed such a sad situation today yoh 💔 pic.twitter.com/RPFvMS7bga
— ⭐️Certified Fixer⭐️ (@Madame_Fossette) April 27, 2022