തിരുവനന്തപുരം: പണിമുടക്ക് കെ.എസ്.ആർ.ടി.സിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പത്താം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. നടത്താനിരിക്കുന്ന പണിമുടക്കിൽ നിന്നും യൂണിയനുകൾ പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് യൂണിയനുകൾക്ക് അറിയാം. പത്താം തിയതിക്കകം ശമ്പളം നൽകുന്ന കാര്യം യൂണിയനുകൾ ചർച്ചയിൽ അംഗീകരിച്ചതാണ്. എന്നാൽ പുറത്തിറങ്ങിയ ബി.എം.എസ് മറിച്ചാണ് പറഞ്ഞത്. പത്താം തീയതി എന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഐ.എൻ.ടി.യു.സി ചർച്ചയിൽ തന്നെ വ്യക്തമാക്കിയത്. വെറും രാഷ്ട്രീയ നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പണിമുടക്കിലേക്ക് പോയാൽ ഇപ്പോഴത്തെ വരുമാനം പോലും നിലക്കുന്ന സാഹചര്യമുണ്ടാകും. അത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.